യാത്രാമംഗളങ്ങൾ… സ്വാഗതം…
കഴിഞ്ഞ എട്ട് മാസത്തോളം നമ്മുടെ അസി.വികാരിയായിരുന്ന ഫാ.തോമസ് വേങ്ങാശേരി വിതുര, പാലോട് പളളികളുടെ വികാരിയായി സ്ഥലം മാറിപോകുകയാണ്. നമ്മുടെ പളളിയില്‍ സേവനം അനുഷ്ഠിച്ച കാലങ്ങളെ ഓര്‍ത്ത് നന്ദി പറയുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം അച്ചന് ഇടവക സമൂഹത്തിന്റെ പേരില്‍ ഈ വരുന്ന ഞായറാഴ്ച രാവിലെ 6 മണിക്കുളള വി.കുര്‍ബാനയ്ക്ക് ശേഷം പളളിയങ്കണത്തില്‍ വച്ച് യാത്രയയപ്പ് സമ്മേളനം നടത്തുകയാണ്. എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പുതിയതായി വരുന്ന അസി.വികാരി എംസിബിഎസ് സന്യാസസമൂഹത്തിലെ ഫാ. എബിൻ ഈട്ടിക്കലാണ്. സ്നേഹപൂർവ്വംവികാരിവരിക്കപ്പള്ളി ജോസച്ചന്‍മര്‍ത്ത് മറിയം …
വി.സെബസ്ത്യാനോസിന്റെയും,
മാതാവിന്റെയും തിരുനാള്‍
നമ്മുടെ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് വൈകുന്നേരം 4.30ന് കൊടിയേറുകയാണ്. ഇന്ന് വൈകുന്നേരം മുതലുളള എല്ലാ ദിവസങ്ങളിലെയും തിരുക്കര്‍മ്മങ്ങളില്‍ കുടുംബ കൂട്ടായ്മ ലീഡേഴ്‌സ്, പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാവരും പങ്കെടുക്കേണ്ടതാണ്.നാളെ (വെള്ളി) വൈകുന്നേരം 4.30ന് നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സെമിത്തരി സന്ദര്‍ശനം നടത്തുന്നതാണ്. പ്രിയപ്പെട്ടവരുടെ കുഴിമാടത്തിങ്കല്‍ അലങ്കരിക്കുവാന്‍ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ലദീഞ്ഞിന് ശേഷം പളളിയില്‍ നിന്ന് വാര്‍ഡുകളിലേയ്ക്ക് നിശ്ചയിക്കപ്പെട്ട വഴികളിലൂടെ മാതാവിന്റെയും, സെബസ്ത്യാനോസ് പുണ്യവാളന്റയും രൂപം അലങ്കരിച്ച …