
കഴിഞ്ഞ എട്ട് മാസത്തോളം നമ്മുടെ അസി.വികാരിയായിരുന്ന ഫാ.തോമസ് വേങ്ങാശേരി വിതുര, പാലോട് പളളികളുടെ വികാരിയായി സ്ഥലം മാറിപോകുകയാണ്. നമ്മുടെ പളളിയില്‍ സേവനം അനുഷ്ഠിച്ച കാലങ്ങളെ ഓര്‍ത്ത് നന്ദി പറയുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം അച്ചന് ഇടവക സമൂഹത്തിന്റെ പേരില്‍ ഈ വരുന്ന ഞായറാഴ്ച രാവിലെ 6 മണിക്കുളള വി.കുര്‍ബാനയ്ക്ക് ശേഷം പളളിയങ്കണത്തില്‍ വച്ച് യാത്രയയപ്പ് സമ്മേളനം നടത്തുകയാണ്. എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പുതിയതായി വരുന്ന അസി.വികാരി എംസിബിഎസ് സന്യാസസമൂഹത്തിലെ ഫാ. എബിൻ ഈട്ടിക്കലാണ്.
സ്നേഹപൂർവ്വം
വികാരി
വരിക്കപ്പള്ളി ജോസച്ചന്‍
മര്‍ത്ത് മറിയം ഫൊറോന പളളി തുരുത്തി