വി.സെബസ്ത്യാനോസിന്റെയും,
മാതാവിന്റെയും തിരുനാള്‍

നമ്മുടെ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് വൈകുന്നേരം 4.30ന് കൊടിയേറുകയാണ്. ഇന്ന് വൈകുന്നേരം മുതലുളള എല്ലാ ദിവസങ്ങളിലെയും തിരുക്കര്‍മ്മങ്ങളില്‍ കുടുംബ കൂട്ടായ്മ ലീഡേഴ്‌സ്, പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാവരും പങ്കെടുക്കേണ്ടതാണ്.
നാളെ (വെള്ളി) വൈകുന്നേരം 4.30ന് നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സെമിത്തരി സന്ദര്‍ശനം നടത്തുന്നതാണ്. പ്രിയപ്പെട്ടവരുടെ കുഴിമാടത്തിങ്കല്‍ അലങ്കരിക്കുവാന്‍ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ലദീഞ്ഞിന് ശേഷം പളളിയില്‍ നിന്ന് വാര്‍ഡുകളിലേയ്ക്ക് നിശ്ചയിക്കപ്പെട്ട വഴികളിലൂടെ മാതാവിന്റെയും, സെബസ്ത്യാനോസ് പുണ്യവാളന്റയും രൂപം അലങ്കരിച്ച വാഹനങ്ങളില്‍ പ്രദക്ഷിണമായി ഇറങ്ങുന്നതാണ്
പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച വൈകുന്നേരം 4.30ന് ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുകയാണ്, പ്രസുദേന്തിമാര്‍ക്ക് കത്തിച്ച തിരിനല്‍കി പ്രത്യേകം പ്രാര്‍ത്ഥനയോടെ അവരെ വാഴിക്കുന്നതാണ്. ആഘോഷമായ വി.കുര്‍ബാനയ്ക്ക് ശേഷം തിരുനാൾ പ്രദക്ഷിണത്തിൽ എല്ലാ ഇടവകാംഗങ്ങളും പങ്കെടുക്കേണ്ടതാണ്. കൊടയിറക്കിന് ശേഷം ലേലം ഉണ്ടായിരിക്കുന്നതാണ്. നടത്തുന്നതുമാണ്.

സ്നേഹപൂർവ്വം
വികാരി
വരിക്കപ്പള്ളി
ജോസച്ചൻ

Leave a Comment

Your email address will not be published. Required fields are marked *